Kerala
വാൽപാറയിൽ വീണ്ടും കാട്ടാന ആക്രമണം
തൃശ്ശൂർ: വാൽപ്പാറയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ വീടിനു നേരെ കാട്ടാന ആക്രമണം. ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്തുണ്ടായ ആക്രമണത്തിൽ വീടിന്റെ ജനലും വാതിലും കാട്ടാന തകർത്തു.
തോട്ടം തൊഴിലാളിയായ ഗുരുസ്വാമിയുടെ വീടിന്റെ ജനലും വാതിലും ആണ് കാട്ടാന തകർത്തത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് കാട്ടാനയെ തുരത്തി