Kerala
സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മറയൂരില്‍ വധ്യവയസ്കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍.
മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതിയിലെ മുരുകന് മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ല എന്നായിരുന്നു വനംവകുപ്പിന്റെ വാദം.
എന്നാല്‍ മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൂന്നാര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ വനംവകുപ്പ് കൈമാറാന്‍ തീരുമാനമായി. പണം നല്കിയാല് മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുളളൂ എന്നാണ് ബന്ധുക്കളുടെ നിലപാട്.