Kerala
പറവൂരില്‍ ക്ഷേത്രോത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു, വാഹനങ്ങള്‍ തകര്‍ത്തു
എറണാകുളം പറവൂരില്‍ ക്ഷേത്രോത്സവത്തിനായി എത്തിച്ച ആന കിലോമീറ്ററുകളോളം ഇടഞ്ഞ് ഓടി. ഒരു ഓട്ടോറിക്ഷയും ബൈക്കുകളും ആന തകര്‍ത്തു. രണ്ടു മണിക്കൂറിനു ശേഷമാണ് ആനയെ തളക്കാനായത്. ക്ഷേത്ര ഉത്സവത്തിനായി എത്തിച്ച ആന ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ ഇടയുകയായിരുന്നു.
മൂത്തകുന്നം പത്മനാഭന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആദ്യം ഒരു പെട്ടി ഓട്ടോറിക്ഷ ആക്രമിച്ച് തകര്‍ത്തു. നിയന്ത്രണം വിട്ട ഓട്ടോ അതുവഴി വന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കും തകര്‍ത്ത ആന മുന്നോട്ടു നീങ്ങി.
കുറ്റിച്ചിറ പാലം കടന്ന് പല്ലന്തുരുത്ത് വഴി ഗോതുരുത്ത് വരെ ആന ശാന്തനായി നടന്നു. അതിനിടയില്‍ ഒരിക്കലും അക്രമാസക്തനായില്ല. പാപ്പാന്‍ ആനപ്പുറത്ത് ഇരിക്കയാണ് 12ലധികം കിലോമീറ്റര്‍ ആന ഇടഞ്ഞോടിയത്.