Kerala

ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു..

Posted on

കൊച്ചി: പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന. സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിപ്രായം.

60 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് സീറ്റ് നല്‍കിയെന്നും പി കെ ശശിക്കും സീറ്റ് നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. താന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നത്. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം അറിയിക്കും.

എല്‍ദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ‘പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി’ എന്നെഴുതിയ പോസ്റ്ററുകളാണ് പെരുമ്പാവൂരില്‍ പ്രത്യക്ഷപ്പെട്ടത്. സ്വന്തം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സാധിക്കാത്ത മനോജ് മൂത്തേടനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version