Kerala
ഇ ഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; തോമസ് ഐസക്ക്
കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട ഇ ഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് മുൻ മന്ത്രി തോമസ് ഐസക്.
ബിജെപി – യുഡിഎഫിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമാണിതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യം മസാല ബോണ്ട് ഇറക്കാൻ കിഫ്ബിക്ക് അധികാരമില്ലെന്ന് പറഞ്ഞു.
അനുമതി നൽകാനുള്ള അധികാരം ആർബിഐക്ക് മാത്രമാണ്. അതിനാല്‍ RBlയുടെ അനുമതിയോട് കൂടിയാണ് എല്ലാ നടപടികളും സ്വീകരിച്ചത്. കാര്യങ്ങൾ വ്യക്തമാക്കിയെങ്കിലും ആദ്യം അന്വേഷണത്തിന് ഹാജരാക്കണം എന്ന് പറഞ്ഞ് നോട്ടീസ് നൽകി.
ഇഡിക്ക് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ കോടതിയെ സമീപിക്കുകയായിരുന്നു. എന്തിന് ഹാജരാകണമെന്ന് കോടതിയിലും തന്നെയും ഇതുവരെയും ബോധ്യപ്പെടുത്താൻ ഇഡിക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇഡിയുടെ രാഷ്ട്രീയ യജമാനന്മാർക്ക് കേന്ദ്രത്തിലെ ബിജെപി അധികാരികൾക്ക് അവരുടെ ശീലം ഇതായിരിക്കും. ഇത്തരം പണമിടപാട് ഉണ്ടാകുമ്പോൾ എന്തെങ്കിലും ഉണ്ടാകും എന്നായിരിക്കും അവരുടെ ശീലമെന്ന് അദ്ദേഹം പറഞ്ഞു.