Kerala
പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്ക്
തിരുവനന്തപുരം: പിണറായി വിജയൻറെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്ക്. സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിലാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനൊരുങ്ങുകയാണ്.
സംഘർഷത്തിനിടെ ഇഡി സംഘത്തിന്റെ വാഹനം പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തിരുന്നു. കേടുപാടുകൾ സംഭവിച്ച വാഹനം പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നിലവിൽ ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്.
ഇഡി നടപടിക്കെതിരെ പ്രതിഷേധവുമായി എത്തിയ സിപിഎം പ്രവർത്തകരും പൊലീസും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശുകയും പ്രദേശത്ത് വൻ സുരക്ഷാസന്നാഹം ഏർപ്പെടുത്തുകയും ചെയ്തു.