Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: കുറ്റപത്രം വേ​ഗത്തിലാക്കാൻ പൊലീസ്

Posted on

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം അതിവേഗം സമർപ്പിക്കാൻ പൊലീസ്.

ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. റിമാൻഡ് പൂർത്തിയാകും മുമ്പ് തന്നെ കുറ്റപത്രം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൻ്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറും.

10 പ്രതികളോളം ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version