Kerala
തൃശ്ശൂരിൽ ഭൂചലനത്തിന് സമാനമായ പ്രതിഭാസം
തൃശ്ശൂർ: തൃശ്ശൂരിൽ ഭൂചലനത്തിന് സമാനമായ പ്രതിഭാസം, ഭൂമിക്കടിയിൽ പ്രകമ്പനം,വീടുകളുടെ ജനലുകളും വാതിലുകളും ഇളകി
പീച്ചി, തെക്കേകുളം, ചെന്നായ് പ്പാറ -താമര വെള്ളച്ചാൽ പ്രദേശത്താണ് ഭൂചലനത്തിന് സമാനമായ പ്രതിഭാസം ഉണ്ടായത്. ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല
ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേൾക്കുകയും പിന്നാലെ വീടുകളുടെ ജനലുകളും വാതിലുകളും ഇളകുകയും ആയിരുന്നു. ജനങ്ങൾ പരിഭ്രാന്തരായി.