Kerala
കോണ്‍ഗ്രസ് നാടിന് ശാപമാണെന്ന് ഇ പി ജയരാജന്‍
കോഴിക്കോട്: കോണ്‍ഗ്രസ് നാടിന് ശാപമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍.
മുസ്‌ലീം ലീഗിന്റെ തലയില്‍ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അടിയുണ്ടായാല്‍ ലീഗുകാരെ പിടിച്ച് മുന്നിലിട്ട് കോണ്‍ഗ്രസുകാര്‍ ഓടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ താങ്ങിനിര്‍ത്തണോ എന്ന് ലീഗ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ഒറ്റയ്ക്ക് ജയിക്കുമോ? മുസ്‌ലീം ലീഗ് സഹായിക്കുന്നതാണ്. ലീഗിന്റെ തലയില്‍ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവിടെ നെഞ്ചുന്തി നടക്കാന്‍ മാത്രം ഇല്ലെന്ന് നേതാക്കള്‍ മനസിലാക്കണം. എന്തും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ്. മൂക്കും തലയും കൈയും കാലും പൊട്ടിയെന്ന് പ്രചരിപ്പിക്കും.
കോണ്‍ഗ്രസിനകത്ത് കുറേ ഭീരുക്കളുണ്ട്. അടി ഉണ്ടായാല്‍ കോണ്‍ഗ്രസ് ഓടും. പിന്നെ ലീഗുകാരെ പിടിച്ച് മുന്നിലിടും. കമ്മ്യൂണിസ്റ്റും ലീഗും തമ്മിലടിക്കും. അതായിരുന്നു ഉദ്ദേശം. കോണ്‍ഗ്രസിനെ താങ്ങി നടക്കണോ എന്ന് ലീഗ് പരിശോധിക്കണം’: ഇ പി ജയരാജന്‍ പറഞ്ഞു