Kerala
അയപ്പ സംഗമം കേരളത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടി; യുഡിഎഫ് ഇതിനെ എതിർക്കുന്നത് അസഹിഷ്ണുത കാരണം: ഇ പി ജയരാജൻ
കണ്ണൂർ: അയപ്പ സംഗമം കേരളത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടിയാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. മക്കയും മദീനയും ഒക്കെ വളർന്നത് വിശ്വാസത്തിൻ്റെ പേരിലാണ്.
വിശ്വാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കണമെന്നും ശബരിമലയുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ വളർന്നു വരുന്നത് നാടിൻ്റെ ഐശ്വര്യമാണ്.
അസഹിഷ്ണുത കാരണമാണ് യുഡിഎഫ് ഇതിനെ എതിർക്കുന്നതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.