Kerala

രാഹുലിനെതിരായ പരാതികളിൽ അതിജീവിതമാർക്ക് നിയമസഹായം നൽകാൻ ഡിവൈഎഫ്ഐ

Posted on

ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തികൾക്കുള്ള മറുപടിയായി മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇപ്പോഴത്തെ അവസ്ഥയെ നോക്കിക്കാണുന്നതെന്ന് വി വസീഫ്.ഓണം ആഘോഷിക്കേണ്ട സമയത്ത് അദ്ദേഹം വീട്ടിൽ ഇരുട്ടത്ത് പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിലാണെന്നും ഇത് അദ്ദേഹം ചെയ്ത കാര്യങ്ങൾക്കുള്ള ഫലമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടികൾ വരുന്നുണ്ടെന്നും സമൂഹം ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിജീവിച്ചവർക്കൊപ്പമാണ് തങ്ങളുള്ളതെന്നും, അവർക്ക് എന്ത് നിയമസഹായമായാലും മറ്റ് സഹായമായാലും നൽകി അവരോടൊപ്പം ഡിവൈഎഫ്ഐ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരുവോണ ദിനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ജില്ലാ ആശുപത്രികളിലേയും അശരണര്‍ക്ക് ഓണസദ്യ നല്‍കി ഡിവൈഎഫ്‌ഐ. നിര്‍ധനരായ ആയിരങ്ങളാണ് ഓണസദ്യ ഉണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version