Kerala
കഞ്ചാവ് വിൽപ്പന, കൊലക്കേസ് പ്രതിയടക്കം 2 പേർ പിടിയിൽ
തൃശൂർ: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ രാത്രികാല പരിശോധനയിൽ കഞ്ചാവ് വിൽപന നടത്തിയ കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പിടിയിൽ.
തൃശൂർ എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗവും എക്‌സൈസ് നാർക്കോട്ടിക് സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടി.
കണിമംഗലം തേക്കെത്തല വീട്ടിൽ ബേബി മകൻ ബിജോയ് (45), കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കൽ ദേശത്തു രവീന്ദ്രൻ മകൻ നിഖിൽ(40) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 1.045 കിലോ കഞ്ചാവും ഇരുചക്ര വാഹനവും പിടിച്ചെടുത്തു.