Kerala
പൊലീസിനു നേരെ ലഹരിമാഫിയയുടെ ആക്രമണം; 3 പേർ കസ്റ്റഡിയിൽ
ശക്തികുളങ്ങരയിൽ പരിശോധനയ്ക്കെത്തിയ പൊലീസിനു നേരെ ലഹരിമാഫിയയുടെ ആക്രമണം. ശക്തികുളങ്ങര മുക്കാട് വൈകിട്ട് 5.30ന് ആണ് സംഭവം. ആക്രമണത്തിൽ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അജിത് ചന്ദ്രന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മുക്കാട് തുരുത്ത് സ്വദേശികളായ കെവിൻ ഡോൺ ബാസ്റ്റിൻ, ജോയൽ, ജോൺ ഡേവിഡ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ശ്രീകാന്തിനെയും ലഹരി മാഫിയ ആക്രമിച്ചിരുന്നു. ക്രിസ്മസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയായിരുന്നു ആക്രമണം. സംഘം ശ്രീകാന്തിന്റെ കണ്ണിലേക്ക് ചില്ല് കുപ്പി വലിച്ചെറിഞ്ഞു.