Kerala

ഫിറ്റ്‌നസ് സെന്ററിൽ ലഹരിക്കച്ചവടം, രണ്ടുപേർ പിടിയിൽ

Posted on

ആലപ്പുഴ: നൂറനാട് പടനിലത്ത് ഫിറ്റ്‌നസ് സെന്ററിൽ ലഹരിക്കച്ചവടം. സംഭവത്തിൽ എംഡിഎംഎ വിറ്റയാളും ഇടനിലക്കാരനും പിടിയിൽ.

എംഡിഎംഎ വിൽപ്പനക്കാരായ കാസർകോട് നെല്ലിക്കുന്ന് നാക്കര (തൈവളപ്പിൽ) വീട്ടിൽ എൻ.എം. മുഹമ്മദ് ജാബിദ് (31), ഇടനിലക്കാരനായ കോഴിക്കോട് ഓമശ്ശേരി മാങ്ങാപ്പൊയിൽ വീട്ടിൽ മുഹമ്മദ് സഹൽ (22) എന്നിവരാണ് ബെംഗളൂരുവിൽ പിടിയിലായത്.

നൂറനാട് എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മുഹമ്മദ് ജാബിദ് കോളേജ് വിദ്യാർഥികൾക്കിടയിൽ രാസലഹരി വിൽക്കുന്നതിലെ മുഖ്യകണ്ണിയാണെന്ന് പോലീസ് പറഞ്ഞു. ആഫ്രിക്കൻ സ്വദേശികളിൽനിന്നാണ് എംഡിഎംഎ വാങ്ങിയിരുന്നത്. ഒക്ടോബർ 18-ന് പടനിലത്തെ ജിംനേഷ്യം നടത്തിപ്പുകാരന്റെ വീട്ടിൽനിന്ന് 47.37 ഗ്രാം എംഡിഎംഎ കണ്ടെത്തിയ കേസിൽ നൂറനാട് കൈലാസം വീട്ടിൽ ജി. അഖിൽനാഥ് (31) അറസ്റ്റിലായിരുന്നു.

രാസലഹരി ബെംഗളൂരുവിൽനിന്നെത്തിച്ച നൂറനാട് വെട്ടത്തയ്യത്ത് വീട്ടിൽ വിൻരാജ് (28) അടുത്ത ദിവസം പോലീസിന്റെ പിടിയിലായി. പവർഹൗസ് എന്ന പേരിലുള്ള ജിംനേഷ്യത്തിന്റെ മറവിലായിരുന്നു ലഹരിവിൽപ്പന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version