Kerala
കേരളത്തിലേക്ക് വിമാനത്താവളങ്ങള്‍ വഴി രാസലഹരി ഒഴുകുന്നു: നടപടിയുമായി സർക്കാർ
തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് രാസലഹരി ഒഴുകുന്നു. ലഹരിക്കടത്തിന്റെ കേന്ദ്രങ്ങളായി വിമാനത്താവളങ്ങള്‍ മാറുന്നു.
തൂത്തുക്കുടി, തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് ലഹരിക്കടത്ത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചാണ് ലഹരിക്കടത്ത് നടക്കുന്നത്. രാസലഹരി കണ്ടെത്താന്‍ പരിശോധന ശക്തമാക്കാനാണ് കസ്റ്റംസിന്റെ നീക്കം. ലഹരിപരിശോധനയ്ക്ക് ഡോഗ് സ്‌കോഡിനെ വിന്യസിക്കാനാണ് നീക്കം.
അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്താനില്‍ നിന്നും രാസലഹരി നേരെ ഒമാനിലേത്തെത്തി അവിടെ നിന്നുമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. തൂത്തുക്കുടി, തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് ലഹരിക്കടത്ത് നടക്കുന്നത്. ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമുള്‍പ്പെടെ ഏറ്റവും പുതിയ സിന്തറ്റിക് ലഹരികളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്.