Kerala
ചെങ്ങന്നൂരില്‍ വന്‍ലഹരിവേട്ട; ആറ് ബാഗുകളിലായി 50 കിലോ കഞ്ചാവ്
പത്തനംതിട്ട: ഇലക്ഷന് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി.
ആറ് ബാഗുകളിലായി കടത്താന്‍ ശ്രമിച്ച 50. 058 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീല്‍ ജോസിനെ (30) എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് പിടികൂടി.
മേഘാലയയില്‍ നിന്ന് ട്രെയിന്‍ വഴി എത്തിച്ച കഞ്ചാവ് ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.