Kerala
മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൽ രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് എം ബി രാജേഷ്
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് മന്ത്രി എം ബി രാജേഷ്. രമേശ് ചെന്നിത്തലയുടെ ലഹരിക്കെതിരായ പോരാട്ടത്തെ പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ മന്ത്രി കുറിപ്പ് പങ്കുവെച്ചു.
മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നതെന്നും ഈ യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.