Kerala

ലഹരിയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

Posted on

കോഴിക്കോട്: പന്തീരങ്കാവില്‍ വന്‍തോതില്‍ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍.

അടിവാരം സ്വദേശിനി ഫാത്തിമ സസ്റിന്‍, കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പി കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സ്‌ക്വാഡ്, ഇന്റലിജന്‍സ് രഹസ്യ വിഭാഗം എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. പന്തീരങ്കാവ് ടോള്‍ ബൂത്തിന് സമീപം വെച്ചാണ് സംഭവം.

കാറിന്റെ ബോണറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്ന് കോടിയില്‍ അധികം രൂപ ഇതിന് വില വരും. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുകയാണ് ഇവരുടെ ലക്ഷ്യം. സംഭവത്തില്‍ ഉള്‍പ്പെട്ട ഇവരുടെ മറ്റ് സഹായികള്‍ക്കായി എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version