Kerala

എറണാകുളത്ത് 33 കിലോ കഞ്ചാവ് പിടികൂടി

Posted on

കൊച്ചി: എറണാകുളത്ത് വിവേക് എക്സ്പ്രസിൽ നിന്ന് ആർപിഎഫിന്റെ നേതൃത്വത്തിൽ 33.200 കിലോ കഞ്ചാവ് പിടികൂടി. കന്യാകുമാരിയിലേയ്ക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്സ്പ്രസ് എത്തിച്ചേർന്ന ശേഷം സംശയാസ്പദമായ രീതിയിൽ രണ്ട് ചാക്കു കെട്ടുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർപിഎഫ് ആലുവ, എക്‌സൈസ് ആലുവ എന്നിവർ സംയുക്തമായി വിവേക് എക്സ്പ്രസിലും പ്ലാറ്റ്ഫോമിലും, ട്രെയിനിലും നടത്തിയ പരിശോധനയിലാണ് ബാഗ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version