India
ബംഗലൂരുവില്‍ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 3 മലയാളികള്‍ അടക്കം 5 പേര് പിടിയില്‍
ബംഗലൂരു: ബംഗലൂരുവില്‍ വന്‍ ലഹരിവേട്ട. വിവിധയിടങ്ങളില്‍ നിന്നായി മൂന്നു മലയാളികള്‍ അടക്കം 5 പേര് പിടിയില്‍. മലയാളികളായ അജ്മല്‍, മജീദ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വിദേശികളും പിടിയിലായവരില്‍പ്പെടുന്നു. സെനഗല്‍ സ്വദേശി, വിദേശിയായ ഇബ്രാഹിം എന്നിവരാണ് പിടിയിലായ വിദേശികള്‍. 12 കോടിയുടെ മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
നാലു വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി 20 കോടിയുടെ ലഹരി വേട്ടയാണ് പൊലീസ് നടത്തിയത്. തായ് ലന്‍ഡില്‍ നിന്നും വിമാനത്തില്‍ ഹൈഡ്രോ കഞ്ചാവ് കടത്തിയതിനാണ് മലയാളികളായ അജ്മല്‍, മജീദ് എന്നിവര്‍ പിടിയിലായത്. ചോക്കലേറ്റ്, ലെയ്സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈഡ്രോ കഞ്ചാവ് കടത്തിയത്.