Kerala
10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ
പാലക്കാട് നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ.
നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് (23) അച്ഛൻ സെന്തിൽ കുമാർ (53) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കൊല്ലങ്കോട് വടക്കഞ്ചേരി സംസ്ഥാന പാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടുന്നത്.
ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.