Kerala
രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് എത്തും
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് നാല് ദിവസത്തെ കേരള സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തും.
വൈകിട്ട് 6.20ന് ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക. നാളെയാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം.
നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് രാഷ്ട്രപതി യാത്രതിരിക്കും. 10.20ന് നിലയ്ക്കലിലെത്തിയ ശേഷം റോഡ് മാർഗം പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ട് നിറച്ചതിന് ശേഷം, പ്രത്യേക ഗൂർഖാ ജീപ്പിലായിരിക്കും മലകയറ്റം.
ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതി ദർശനം നടത്തി ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് പമ്പയിലേക്ക് മടങ്ങും.