Kerala
രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മു 23ന് ശിവഗിരി സന്ദർശിക്കും
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 23-ന് ശിവഗിരി മഠം സന്ദർശിക്കും.
മുൻ രാഷ്ട്രപതിമാർ ശിവഗിരി സന്ദർശിച്ചിട്ടുണ്ടെങ്കിലും, മഠത്തിലെ പരമ്പരാഗത ഉച്ചഭക്ഷണമായ ‘ഗുരുപൂജാ പ്രസാദം’ സ്വീകരിക്കുന്ന ആദ്യ രാഷ്ട്രപതിയായിരിക്കും ദ്രൗപതി മുർമു.
ഉച്ചയ്ക്ക് 12.50ന് ശിവഗിരി തീർത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്ത് ശതാബ്ദി ആചരണങ്ങൾ ഉദ്ഘാടനം ചെയ്യും.
തുടർന്ന്, മഠത്തിൽ തന്നെ ഒരുക്കിയിട്ടുള്ള ഗുരുപൂജാ പ്രസാദം രാഷ്ട്രപതിയും ഗവർണറും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ രാഷ്ട്രപതി ശിവഗിരിയിൽ നിന്ന് മടങ്ങും.