Kerala

ദൂരദർശനിൽ സെൻസറിങ്! ബിജെപി വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതി

Posted on

ദൂരദർശനിൽ സെൻസറിങ് എന്ന് പരാതി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയുടെ പ്രക്ഷേപണത്തിൽ ബിജെപി വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതാണ് പരാതിക്ക് ഇടയാക്കിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിപാടിക്ക് എത്തിയപ്പോഴാണ് വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ ബിനോയ് വിശ്വം പ്രക്ഷേപണം നടത്താതെ തിരിച്ചുപോയി.

ബിജെപി അന്യമത വിദ്വേഷത്തിന്റെ പിന്തിരിപ്പൻ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു എന്ന ഭാഗം ഒഴിവാക്കാനും ആവശ്യപ്പെട്ടു. അംഗീകൃത രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് സന്ദേശം നൽകാൻ സമയം അനുവദിച്ചിരുന്നു.

അതിലാണ് ബിജെപി പരാമർശം ഒഴിവാക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. ‌‌നേരത്തെ എഴുതി നൽകിയ കുറുപ്പിൽ നിന്ന് രണ്ടു പാരഗ്രാഫ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ബിനോയ് വിശ്വം പ്രക്ഷേപണം നടത്താതെ തിരിച്ചുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version