Kerala
നായ കുറുകെ ചാടി; ബൈക്കിടിച്ച് യുവാവിന് പരിക്ക്
കൊല്ലപ്പള്ളി: ഇറച്ചി ക ഷണം കടിച്ചു പിടിച്ച് റോഡിന് കുറുകെ ഓടിയ നായയ്ക്കിട്ട് ബൈക്കിടിച്ച് യുവാവിന് പരിക്കറ്റു. നായ ചത്തു.
പാലാ – തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി കള്ളുഷാപ്പിനു സമീപമാണ് അപകടം.പരിക്കേറ്റ പുളിച്ചമാക്കൽ ജിത്തു വിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിത്തുവിൻ്റെ കാൽമുട്ടിനാണ് ഗുരുതര പരിക്കേറ്റത്.
നായയെ ഇടിച്ച ബൈക്ക് മീറ്ററുകൾ റോഡിൽ നിരങ്ങിയ നിലയിലാണ്. ബൈക്കും പൂർണമായും തകർന്നു. രാവിലെ 8.30-നായിരുന്നു അപകടം.