Kerala

ഡാന്റീസ് കൂനാനിക്കൽ എഴുതിയ കിവിനാടിന്റെ സുവിശേഷം” പ്രകാശനം വെള്ളിയാഴ്ച

Posted on

പാലാ:കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയുടെ മുൻ മെമ്പറും രാമപുരം മാർ ആഗസ്തീനോസ് കോളജിലെ അസോസിയേറ്റഡ് പ്രൊഫസറുമായിരുന്ന പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ എഴുതിയ “കിവി നാടിന്റെ സുവിശേഷം “എന്ന യാത്രാ വിവരണാത്മക വൈജ്ഞാനിക പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച രാവിലെ ഒൻപതിന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പ് ഹൗസിൽ നിർവ്വഹിക്കും .

ജോസ് കെ മാണി എം.പി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങും. വൈദിക ശ്രേഷ്ഠർ , ജനപ്രതിനിധികൾ, മാദ്ധ്യമ, കല, സാഹിത്യ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ന്യൂസിലന്റിന്റെ സവിശേഷതകളും

സാദ്ധ്യതകളും സാഹചര്യങ്ങളും വിവരിക്കുന്ന പുസ്തകത്തിൽ മലയാളികൾക്കുള്ള തൊഴിൽ അവസരങ്ങളും വരുമാനലഭ്യതയും ജീവിത ചിലവുകളും വ്യക്തമാക്കുന്നതിനൊപ്പം കാർഷിക വ്യവസായ രംഗത്തെ സഹകരണ മുന്നേറ്റവും വികസന രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും വിവരിക്കുന്നുണ്ട്.
}
പാലായിലെ വിവിധ ബുക്ക് സ്റ്റാളുകളിലും സ്ഥാപനങ്ങളിലും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിലുള്ള ഇക്കോ ഷോപ്പിലും പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ “പാലനോവ” ഔട്ലെറ്റിലും പുസ്തകം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version