Kerala
സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ 55 കാരിയാണ് ഗുരുതരാവസ്ഥയില്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.
മെഡിക്കല്‍ കോളേജിലെ എട്ടുപേരില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.