India

പുണെയിൽ അപൂർവ നാഡീരോഗം! 67പേർ ചികിത്സയിൽ

Posted on

മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ നാഡീരോഗം കണ്ടെത്തി. ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവയിനം നാഡീരോഗമാണ് കണ്ടെത്തിയിട്ടുള്ളത്. പുണെ ജില്ലയിൽ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗബാധയേറ്റ് ഇതിനകം 67 പേരാണ് ചികിത്സ തേടിയിട്ടുള്ളത്. ഇതിൽ പിംപ്രിയിലെ യശോദറാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന 64 കാരി മരിച്ചു.

13 പേർ നിലവിൽ വെൻ്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും വിവരങ്ങളുണ്ട്. രോഗപ്രതിരോധ ശേഷിയെയും നാഡീപ്രവർത്തനത്തെയും ബാധിക്കുന്ന പ്രത്യേക രോഗമാണ്‌ ജിബിഎസ്‌.

രോഗബാധിതരായ മിക്കയാളുകളും 12-30 പ്രായപരിധിയിൽ ഉള്ളവരാണ് എന്നത് രോഗത്തിൻ്റെ ഗൌരവം വർധിപ്പിക്കുന്നു. അതിസാരം, വയറുവേദന, കൈകാലുകൾക്ക്‌ ബലഹീനത, പക്ഷാഘാതം തുടങ്ങിയവയാണ്‌ ജിബിഎസിൻ്റെ ലക്ഷണങ്ങളെന്ന്‌ ഐസിഎംആർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version