Kerala
പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ്
കൊച്ചി: പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്പോര്‍ട്ട് വിട്ടുനല്‍കിയിരുന്നു.
കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന് കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന് കോടതി കുറ്റവിമുക്തനാക്കിയത്.
2017ല്‍ ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതിന് പിന്നാലെ പാസ്പോര്‍ട്ട് ലഭിച്ചിരുന്നു. യുഎഇ കരാമയില്‍ തുടങ്ങിയ ഭക്ഷണശാലയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു അന്ന് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വിദേശത്ത് നിന്ന് തിരികെ എത്തിയതിന് പിന്നാലെ അഭിഭാഷകന് മുഖേന ദിലീപ് പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന.