ഓട്ടോക്കാരനായി ധ്യാൻ ശ്രീനിവാസൻ; ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു - Kottayam Media

Entertainment

ഓട്ടോക്കാരനായി ധ്യാൻ ശ്രീനിവാസൻ; ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

Posted on

എ ആർ ബിനുരാജ് സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ധ്യാൻ ശ്രീനിവാസൻ എത്തുന്നു. കഴിഞ്ഞ ആഴ്ച ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഒഞ്ചിയത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സനു അശോകിൻ്റെ രചനയിൽ, എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം പിതാവിൻ്റെ ഓട്ടോറിക്ഷയിൽ ഉപജീവനം നടത്തുന്ന നന്ദൻ നാരായണൻ എന്ന ധ്യാൻറെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. അണിയറ പ്രവർത്തകർ പുറത്തു വിട്ട വിവരമനുസരിച്ച് , പഴയ മലബാർ ജീവിതവും നായകൻ്റെ പ്രണയജീവിതവും സ്ഥലത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയും കൂടിച്ചേർന്നതാണ് ചിത്രം. മാളവിക മേനോൻ, ആനന്ദ്, വിജയ കുമാർ, ധർമ്മജൻ, രാജേഷ് കേശവ്, ദിനേശ് പണിക്കർ, അംബിക മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൈതപ്രത്തിൻ്റെ വരികൾക്ക് പവി കെ പവനാണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version