Kerala
വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്കിടെ എം വി ഗോവിന്ദനെ സ്വീകരിച്ച് ധനരാജിന്റെ പങ്കാളി
കണ്ണൂര്‍: ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ക്കിടെ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്രയ്ക്ക് സ്വീകരണം നല്കി കൊല്ലപ്പെട്ട ധനരാജിന്റെ ജീവിത പങ്കാളി സജിനി. വടക്കന്‍ മേഖല ജാഥ പയ്യന്നൂരില്‍ എത്തിയപ്പോഴായിരുന്നു ധനരാജിന്റെ പങ്കാളി സജിനി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അടക്കം സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ എം വി ഗോവിന്ദന് ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
പോരാളികളുടെ ജീവനും ജീവിതവുമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചരിത്രത്തിലുടനീളം വഴി നടത്തിയിട്ടുള്ളതെന്നും രക്തസാക്ഷികളുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് ഏതിനും മീതെ ചെങ്കൊടിയെ ഉയര്‍ത്തി കെട്ടിയിട്ടുള്ളതെന്നും എം വി ഗോവിന്ദന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു. പിന്നെയും പോരാടാനുള്ള ഊര്‍ജ്ജവും കരുത്തും അവര്‍ തന്നുപോയിട്ടുള്ള സമരസ്മരണകളാണ്. പോരാളികളുടെ ചോര വീണ മണ്ണാണ് പയ്യന്നൂരെന്നും എം വിഗോവിന്ദന് കുറിച്ചു.