Crime
ഡല്‍ഹിയില്‍ ആഘോഷത്തിനിടെ യുവതിയെ ശുചിമുറിയില്‍ എത്തിച്ച് കൂട്ടബലാത്സംഗം നടത്തി, ദൃശ്യങ്ങള്‍ പകര്‍ത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഘോഷങ്ങള്‍ക്കിടെ അമിതമായി മദ്യപിച്ച യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.
സുഹൃത്തടക്കം നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ ശുചിമുറിയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കൂടാതെ, ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ സംഭവം പുറത്തറിഞ്ഞാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
24കാരിയായ യുവതിയുടെ പരാതിയില്‍ പൊലീസ് നാലുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.