India
ബ്രേക്കപ്പ് എന്നത് ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന കാരണമല്ല’: ഡൽഹി ഹൈക്കോടതി
ഡൽഹി: ബ്രേക്കപ്പ് ആയി എന്നത് ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന കാര്യമായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി.
മുൻ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. ഡൽഹി ഹൈക്കോടതി ജഡ്ജി മനോജ് ജെയിൻ ആണ് ഇത്തരത്തിൽ നിരീക്ഷിച്ചത്.