Kerala
നെല്ലുസംഭരണം: ‘പത്തായം പെറില്ലെന്ന് ഈ സര്‍ക്കാരിനുമാത്രം മനസിലായിട്ടില്ല’; വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
കൊച്ചി: നെല്ലുസംഭരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. കര്‍ഷകര്‍ ദുരിത്തിലാണെന്നാണ് കുറ്റപ്പെടുത്തല്‍.
സര്‍ക്കാരിന്റേത് കര്‍ഷകരെ പാടത്തുനിന്ന് കയറ്റുന്ന സമീപനമാണ്. ഒരു കൊയ്ത്ത് കാലമെങ്കിലും നേരെ ചൊവ്വേ നടത്താന്‍ കഴിയണമെന്നും വിറ്റ നെല്ലിന്റെ വില കിട്ടാത്തതിനാല്‍ വിതയ്ക്കാന്‍ വായ്പ എടുക്കേണ്ടി വരികയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
വയനാട് ദുരന്തത്തിലുള്‍പ്പെടെ പലതിലും കേന്ദ്രം കേരളത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുന്നത് പുതിയ കാര്യമല്ല.
ചില കാര്യങ്ങളിലെങ്കിലും നടപടിക്രമങ്ങള്‍ സംസ്ഥാനം സമയത്ത് പൂര്‍ത്തിയാക്കിയില്ലെന്ന ആരോപണം കേന്ദ്രവും ഉന്നയിക്കുന്നുണ്ട്. അതെന്തായാലും അനുഭവിക്കുന്നത് കര്‍ഷകരാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.