India
ഇൻഫ്ലുവൻസർ കമൽ കൗർ ഭാഭിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
സോഷ്യൽ മീഡിയ താരം കമൽ കൗർ ഭാഭി എന്ന കാഞ്ചൻ കുമാരിയെ മരിച്ച നിലയിൽ കണ്ടെത്തി.
ബുധനാഴ്ച വൈകുന്നേരം ബട്ടിൻഡയിലെ ഭൂച്ചോയിലുള്ള ആദേശ് ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ലുധിയാനയിൽ താമസിക്കുന്ന ഇൻഫ്ലുവൻസറായ കമൽ കൗർ ഭാഭിക്ക് ഇൻസ്റ്റാഗ്രാമിൽ 3.83 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. താരം 1300ൽ കൂടുതൽ പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാഞ്ചൻ തന്റെ വീഡിയോകളിൽ അശ്ലീല ഭാഷ ഉപയോഗിച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു.
വാഹനത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തുള്ളവർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.