Kerala

ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35കാരിയെ വിവാഹം ചെയ്തു; പിറ്റേ ദിവസം വയോധികന് മരണം

Posted on

ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35 കാരിയെ വിവാഹം ചെയ്തെങ്കിലും പിറ്റേ ദിവസം രാവിലെ മരിച്ചു. ഉത്തർപ്രദേശിലെ ജോൻപുരിലാണ് സംഭവം.

സംഗ്രുറാം എന്ന വയോധികനാണ് ആദ്യരാത്രിയുടെ പിറ്റേന്ന് മരണത്തിന് കീഴടങ്ങിയത്. ജോൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമ വാസിയാണ് ഇയാൾ. ഒരു വർഷം മുമ്പ് ആദ്യ ഭാര്യയെ നഷ്ടപ്പെട്ട ആൾ അന്നുമുതൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

ശങ്കുറാ(75)മെന്നയാളാണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ശങ്കുറാമിന്‍റെ ഭാര്യ മരിച്ചത്. ഈ ബന്ധത്തില്‍ മക്കള്‍ ഉണ്ടായിരുന്നില്ല. തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ശങ്കുറാം ഇതോടെ വീണ്ടും വിവാഹം കഴിക്കാന്‍ ആലോചിക്കുകയായിരുന്നു. ബന്ധുക്കളോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ നിരുല്‍സാഹപ്പെടുത്തി.

ബന്ധുക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ സെപ്റ്റംബര്‍ 29ന് തന്‍റെ പകുതി മാത്രം പ്രായമുള്ള 35കാരി മന്‍ഭവതിയെ ശങ്കുറാം വിവാഹം കഴിക്കുകയായിരുന്നു. വിവാഹം റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അടുത്ത അമ്പലത്തിലെത്തി ആചാരപ്രകാരം താലി ചാര്‍ത്തി. വിവാഹത്തിന് പിന്നാലെ സംഘടിപ്പിച്ച വിരുന്നില്‍ ‘ താന്‍ വീട്ടിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും കുട്ടികളുടെ കാര്യങ്ങളടക്കം എല്ലാം നോക്കിക്കോളാമെന്ന് ശങ്കുറാം പറഞ്ഞുവെന്നും വിരുന്നിനെത്തിയവരെ സന്തോഷത്തോടെ അറിയിച്ചു.

വിവാഹം കഴിഞ്ഞ രാത്രി മുഴുവന്‍ സന്തോഷത്തോടെ ഇരുവരും സംസാരിച്ച് കൊണ്ടിരുന്നുവെന്നാണ് മന്‍ഭവതി പറയുന്നത്. പുലര്‍ച്ചെ ആയതോടെ ശങ്കുറാമിന്‍റെ ആരോഗ്യനില വഷളായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version