Kerala
ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പമ്പ: ഹൃദയാഘാതത്തെ തുടർന്ന് ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ SCPO ജയൻ കെ കെ ആണ് മരിച്ചത്. ശബരിമലയിൽ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയിൽ ആയിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് ജയനെ പമ്പയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ പമ്പയിലേയ്ക്കുള്ള യാത്രക്കിടെ ഇന്ന് പുലർച്ചെ 12.44 ജയൻ മരിക്കുകയായിരുന്നു