India
തവള വിഷം ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കാന്‍ ശ്രമിച്ച നടി മരിച്ചു.
മെക്സിക്കൻ നടി മാർസെല അൽകാസർ റോഡ്രിഗസാണ് തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന ഒരു പ്രത്യേകതരം ചികിത്സയിൽ പങ്കെടുക്കുന്നതിനിടെ അതിദാരുണമായി മരണപ്പെട്ടത്
തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന ‘കാംബോ ആചാര’ത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. തവള വിഷം ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കുന്ന ഒരു ചികിത്സാരീതി ആണിത്.
ഈ ചികിത്സയുടെ ഭാഗമായി ആമസോണിയന്‍ ഭീമന് കുരങ്ങന് തവളയുടെ വിഷം ഉള്ളില്‍ ചെന്നതോടെയാണ് നടി മരണപ്പെട്ടത്.