Kerala
വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച കേസ്; പ്രദേശവാസി കസ്റ്റഡിയിൽ
കോഴിക്കോട് പശുക്കടവിൽ പശുവിനെ മേയ്ക്കാൻ പോയ വീട്ടമ്മ മരിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കേസിൽ പ്രദേശവാസിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പശുക്കടവ് സ്വദേശി ചീരമറ്റം ലിനീഷിനെയാണ് കസ്റ്റഡിയിൽ എടുത്തത്.
ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ മേയ്ക്കാൻ പോയ വീട്ടമ്മ ബോബിയാണ് വെള്ളിയാഴ്ച രാത്രി വനത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
രാത്രിയായിട്ടും ബോബി മടങ്ങിയെത്താതായതോടെ വനംവകുപ്പും പൊലീസും ഫയർഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.