Kerala
വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞു; യുവ ഡോക്ടർക്ക് ദാരുണാന്ത്യം
കോട്ടയം: കാർ കനാലിലേക്ക് മറിഞ്ഞ് ഡോക്ടർക്ക് ദാരുണാന്ത്യം. വൈക്കം തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒറ്റപ്പാലം സ്വദേശി ഡോ.അമൽ സൂരജ് (33) ആണ് മരിച്ചത്
കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. വെള്ളിയാഴ്ച പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞുകിടക്കുന്നത് കണ്ടത്.
തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.