Kerala
വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം: വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് – പഴവിള സ്വദേശി സനു ( 34 ) ആണ് മരിച്ചത്.
വൈദ്യുത ദീപാലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
പുലർച്ചെ 3 മണിയ്ക്കായിരുന്നു അപകടം. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉൽസവത്തോട് അനുബന്ധിച്ച് ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.