India
ദുര്‍ഗ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ട് അപകടം; 10 കുട്ടികളടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദുര്‍ഗ വിഗ്രഹ നിമജ്ജത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ 10 പേരും കുട്ടികളാണ്.
നിമജ്ജനത്തിന് വേണ്ടി പുറപ്പെട്ട ഖന്ദ്വ ജില്ലയിലെ അര്‍ദ്ല, ജമ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള 25 ഓളം പ്രദേശവാസികള്‍ സഞ്ചരിച്ച ട്രാക്ടര്‍ കായലില്‍ മറിഞ്ഞാണ് ഒരു അപകടമുണ്ടായത്.
എട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 11 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. നിരവധിപ്പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടക്കുകയാണ്.
സംഭവം അതീവ ദുഖകരമാണെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അടുത്ത ആശുപത്രികളിലായി ഉടന്‍ ചികിത്സ നല്‍കണമെന്നും മോഹന്‍ യാദവ് നിര്‍ദേശിച്ചു