Kerala
മത്സ്യബന്ധനത്തിനായി പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
കാസര്‍കോട്: മത്സ്യബന്ധനത്തിനായി പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്ത് ദിവാകരന്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെ അഞ്ചുമണിയോടെ കായലിലേക്ക് പോയ ദിവാകരരെ ഉച്ചയായിട്ടും കാണാതായതോടെ നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. തിരച്ചിലില്‍ കായലിന്റെ തീരത്തുനിന്ന് ദിവാകരന്റെ തോണി കണ്ടെത്തി.
പിന്നാലെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കായലില്‍ വലയിട്ട് തിരച്ചില്‍ നടത്തി. ഉച്ചയ്ക്ക് മൂന്നരയോടെയാണ് ദിവാകരന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പടന്നയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.