Kerala

ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

Posted on

മാനന്തവാടി/പത്തനംതിട്ട: വയനാട് മാനന്തവാടി കുഴിനിലത്ത് ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു.

മാനന്തവാടി ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചുവരികയാണ്.

അതേസമയം, പത്തനംതിട്ട അരയാഞ്ഞിലിമണ്ണിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ എലിവാലിക്കര സ്വദേശി സുജിത്തിനെ (30) കാണാതായി. സുഹൃത്തുക്കൾക്കൊപ്പമാണ് ഇദ്ദേഹം കുളിക്കാനെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version