India
ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് പുറത്ത് വൈദ്യുത വയർ പൊട്ടിവീണു; തിക്കിലും തിരക്കിലും രണ്ട് മരണം
ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് പുറത്ത് വൈദ്യുത വയർ പൊട്ടിവീണതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേർ മരിച്ചു. ഒരു തകര ഷെഡ്ഡിൽ വൈദ്യുത വയർ പൊട്ടിവീണതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ 40ഓളം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ഹൈദർഗഢിലെ അവ്സനേശ്വർ മഹാദേവ ക്ഷേത്രത്തിന് പുറത്താണ് അപകടമുണ്ടായത്. വിശേഷ ദിവസമായ തിങ്കളാഴ്ച ക്ഷേത്രത്തിൽ ധാരാളം ഭക്തർ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ഇരുവരെയും ത്രിവേദിഗഞ്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇരുവരും മരിച്ചുവെന്നാണ് റിപ്പോർട്ട്.