Kerala
ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു
കൊച്ചി: തിരുമാറാടിയില്‍ ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു. ഒലിയപ്പുറത്താണ് സംഭവം.
വീട്ടുമുറ്റത്തായി നാല് ചക്കകള്‍ വീണ് കിടന്നിരുന്നു. അതെടുക്കാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് പാമ്പ് ചത്ത് കിടക്കുന്നത് കണ്ടത്. അതിനിടെ ഇന്നും സംസ്ഥാനത്ത് നിരവധിപ്പേര്‍ക്ക് പാമ്പ് കടിയേറ്റൂ.
കാസര്‍കോട് എളേരിത്തട്ട് നാലരവയസുള്ള കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.