Crime
മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി
ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ ഒരു ഗ്രാമത്തിൽ സ്ത്രീ രണ്ട് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ജീവിതം അവസാനിപ്പിച്ചു.
28 കാരിയായ ജ്യോതി യാദവ് തന്റെ മൂന്ന് കുട്ടികളിൽ രണ്ട് പേരെ വിഷം നൽകി കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ശനിയാഴ്ച ഇത്‌വ ദുഡൈല ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ യുവതിയുടെ അഞ്ച് വയസ്സുള്ള മകൻ ഗരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് ഭർത്താവിന്റെ മൊഴിയെടുക്കാനിരിക്കുകയാണ്. ഭർത്താവും ടെമ്പോ ഡ്രൈവറുമായ ബബ്ബു യാദവ്, പണം ചോദിച്ചതിനെ തുടർന്ന് ജ്യോതിയെ കഴിഞ്ഞ ദിവസ്സം ശകാരിച്ചതായി അയൽക്കാർ പൊലീസിനോട് പറഞ്ഞു.