Kerala

ശക്തമായ കാറ്റില്‍ നിലതെറ്റി ജലാശയത്തിലേയ്ക്ക് വീണു; ആലപ്പുഴയില്‍ ജലഗതാഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Posted on

ആലപ്പുഴ: ശക്തമായ കാറ്റില്‍ ജലാശയത്തിലേയ്ക്ക് നിലതെറ്റി വീണ് ജലഗാതാഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ കൈനകരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടില്‍ ഓമനക്കുട്ടന്‍ (55) ആണ് മരിച്ചത്. കൈനകരി കനകശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ നടന്നുപോകുമ്പോള്‍ കാര്‍ഗില്‍ ബോട്ട് ജെട്ടിക്ക് സമീപത്തെ ജലാശയത്തിലേയ്ക്ക് വീഴുകയായിരുന്നു.

കനത്ത മഴയായതിനാല്‍ മഴ കോട്ട് ധരിച്ചായിരുന്നു ഓമനക്കുട്ടന്‍ നടുന്നുപോയത്. ഇതിനിടെ ശക്തമായ കാറ്റ് വീശുകയും ഓമനക്കുട്ടന്‍ പനക്കലിലെ തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. തോടിന് മറുകരയിലുണ്ടായിരുന്ന ആളുകള്‍ സംഭവം കണ്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ആലപ്പുഴയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഓമനക്കുട്ടനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version