Kerala
യുവതിയും യുവാവും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയിൽ
തൃശൂര്‍: തൃശൂര്‍ മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പുത്തന്‍ചിറ വലിയപറമ്പിലുളള ശ്രീജിത്തിന്റെ വാടകവീട്ടിലായിരുന്നു മൃതദേഹങ്ങള്‍.
കഴിഞ്ഞ ദിവസം മില്‍നയെ കാണാതായതായി കുടുംബാംഗങ്ങള്‍ മാള പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മില്‍നയെ കാണാതായത്.