Kerala
കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം
പത്തനംതിട്ട തിരുവല്ലയിലെ മന്നം കരച്ചിറയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിലേക്ക് മറിഞ്ഞ് അപകടം.
അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്.
തിരുവല്ല കാരയ്ക്കൽ സ്വാമിപാലം ശ്രീവിലാസത്തിൽ അനിൽകുമാറിന്റെ മകൻ ജയകൃഷ്ണൻ 22 ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11:30 യോടെ ആയിരുന്നു അപകടം ഉണ്ടായത്. തിരുവല്ല മുത്തൂർ സ്വദേശി അനന്തു (21 വയസ്), തിരുവല്ല അഴിയിടത്തുചിറ സ്വദേശി ഐബി (20 വയസ്) എന്നിവർക്കാണ് പരിക്കേറ്റത്.